
തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസ് പ്രതിയും, ആർഎസ്എസ് ബന്ധമുള്ള എൻജിഓ ഡയറക്ടറുമായ സ്വപ്ന സുരേഷിനെതിരെ മുൻ മന്ത്രിയും എംഎൽഎയുമായ കെടി ജലീൽ പരാതി നൽകി.
സ്വപ്‌നയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന് പിന്നിൽ നടന്ന ഗൂഢാലോചനയെ പറ്റി വിശദമായ അന്വേഷണം വേണമെന്നും കെ ടി ജലീൽ പരാതിയിൽ ആവിശ്യപെട്ടു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് ജലീൽ പരാതി നല്‍കിയത്.
തെറ്റായ ആരോപണം സ്വപ്‌ന ഉന്നയിച്ചതിനതിരെ വിശദമായ അന്വേഷണം വേണം. ഈ ആരോപണ ഗൂഢാലോചനയ്ക്ക് പിന്നില്‍ മുൻ എംഎൽഎ പി.സി ജോര്‍ജ് അടക്കമുള്ള ആളുകൾ നടത്തിയ ഗൂഢാലോചനയിലും വിശദമായ അന്വേഷണം വേണമെന്ന് ജലീൽ ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമങ്ങൾ പിസി ജോർജിന്റെ ഫോൺ കോൾ പുറത്ത് വിട്ടിരുന്നു. ഇതിൽ സ്വപ്നയെ കണ്ടതായും ജോർജ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം ജലീൽ നൽകിയ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കുമെന്നാണ് സൂചന. നുണപ്രചാരണത്തിലൂടെ എൽഡിഎഫ് സര്‍ക്കാറിനെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നതായും. പിന്നിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളിൽ ഭയമില്ലെന്നും, സത്യം പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.