fbpx

അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു; “ചോര വീണ മണ്ണിൽ നിന്ന്” അടക്കമുള്ള അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഗാനരചയിതാവും കവിയുമായ അനിൽ പനച്ചൂരാന്റെ പെട്ടെന്നുള്ള നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

ചോര വീണ മണ്ണിൽ നിന്നെന്ന് പറഞ്ഞ് തുടങ്ങുന്ന
അറബിക്കഥ എന്ന സിനിമയിലെ ഗാനവും, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ “വ്യത്യസ്തനാമൊരു ബാർബറാം ബാലനെ” എന്ന ഗാനവും മലയാളി മനസ്സിലെന്നും തങ്ങി നിൽക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരിക മേഖലയ്ക്കു സിനിമാ മേഖലയ്ക്കും വലിയ നഷ്ടം തന്നെ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ അദ്ദേഹം കോവിഡ്ബാധിതനായിരുന്നു. എന്നാൽ ഹൃദയാഘാതമാണ് മരണകാരണം.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button