വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്; കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്; പിണറായി വിജയനെ അഭിനന്ദിച്ച് രജിത്ത്


തിരുവനന്തപുരം: മലയാള സിനിമ ലോകത്തിന് പുത്തൻ ഉണർവ് നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സംവിധായകനും നടനുമായ രജിത്ത്. കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് രജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി,
തിയേറ്ററുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനു മുമ്പ് സിനിമാ മേഖലയ്ക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർഥിച്ചതായും. അത് മുഖ്യമന്ത്രി പിണറായി ചെവിക്കൊണ്ടതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഞങ്ങളുണ്ടാകും എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നതെന്നും രജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മമ്മൂട്ടി, ദുൽഖർ, മോഹൻലാൽ, ബി ഉണ്ണികൃഷ്ണൻ, മഞ്ജു വാര്യർ, നിവിൻ പോളി, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിങ്കൽ അടക്കം മലയാള സിനിമയിലെ ഒട്ടുമിക്ക ആളുകളും സംസ്ഥാന സർക്കാരിന് അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
Content Summary Actor Ranjith & Pinarayi Vijayan Facebook post,