രാമന്റെ നാട്ടിൽ പെട്രോൾ 90 രൂപ, രാവണന്റെ നാട്ടിൽ 51രൂപയും; ഇന്ധന വില വർധനവിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുകേഷ്


കൊല്ലം: പെട്രോൾ ഡീസൽ വില വർധനവിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും എംഎൽഎയുമായ മുകേഷ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പെട്രോൾ രാമന്റെ നാട്ടിൽ 90 രൂപ കടന്നതായും, രാവണന്റെ നാട്ടിലെ ശ്രീലങ്കയിൽ 51രൂപയാണ് വിലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 108 ഡോളർ ക്രൂഡ് ഓയിലിന് ഉണ്ടായിരുന്ന 2014 ഇൽ ഗ്യാസ് സബ്സിഡി വില 414 രൂപ ആയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് 14കിലോ ഗാർഹിക സിലണ്ടർ 720 രൂപയും..2013ൽ ക്രൂഡ് ഓയിൽ ബാരലിന് വില 109 ഡോളറായിരുന്നപ്പോൾ പെട്രോൾ ലിറ്ററിന് 74 രൂപയായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2021ൽ ക്രൂഡ് അതേ ഓയിൽ ബാരലിന് 50.96 ഡോളർ മാത്രം ഉള്ളപ്പോൾ പെട്രോൾ ലിറ്ററിന് 90 രൂപ ആയതായും ഫേസ്ബുക്ക് കുറുപ്പിലൂടെ മുകേഷ് വ്യക്തതമാക്കി.
Content Summary M Mukesh mla Facebook post, petrol price hike