ഞാൻ കമ്മ്യൂണിസ്റ്റാണെന്ന് പരസ്യമായി പറഞ്ഞതിന്; എന്റെ പിതാവിനോട് വിശദീകരണം ചോദിച്ച ആൾ കോൺഗ്രസ് വേദിയിൽ; അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ?; ഇടവേള ബാബുവിനെതിരെ ഷമ്മീ തിലകൻ

തിരുവനന്തപുരം: കോൺഗ്രസ് വേദിയിലെത്തിയ ഇടവേള ബാബുവിനെതിരെ ആഞ്ഞടിച്ച് നടനും തിലകന്റെ മകനുമായ ഷമ്മീ തിലകൻ.

ഞാൻ കമ്മ്യൂണിസ്റ്റാണെന്ന് പരസ്യമായിട്ട് പറഞ്ഞതിന് തന്റെ പിതാവ് തിലകനോട് അമ്മ സംഘടന വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ പ്രതി പക്ഷനേതാവ്..;

ഞാൻ കോൺഗ്രസ്സാണെന്ന് പറഞ്ഞുകൊണ്ട് രമേശ് നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പമെന്നും പരിഹാസ രൂപേണ ഷമ്മീ തിലകൻ ചോദിക്കുന്നു.? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ലെന്നല്ലേ ഉള്ളൂ എന്നും ഷമ്മീ തിലകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

ഞാൻ_കമ്മ്യൂണിസ്റ്റാണ്..!
എന്ന് പരസ്യമായി പറഞ്ഞതിന് എൻ്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ #പ്രതി പക്ഷനേതാവ്..; #ഞാൻ_കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പം..?
അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?

നന്നായി കണ്ണ് തള്ളി കണ്ടാ മതി..!🤪

Content Summary Actor ShammiThilakan Facebook post, EdavelaBabu

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button