ദൃശ്യം ടൂവിന്റെ വിജയം; മോദിയുടെ ഡിജിറ്റല് ഇന്ത്യക്ക് നന്ദി പറഞ്ഞ്; ഡിമോണിറ്റൈസേഷൻ ന്യായീകരിച്ച് സന്ദീപ് വാര്യർ; പൊങ്കാലയിട്ട് മോഹൻലാൽ ഫാൻസ്


തിരുവനന്തപുരം: ദൃശ്യം ടൂവിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തെ പുകഴ്ത്തി 2016ലെ നോട്ട് നിരോധനത്തെ പരോക്ഷമായി ന്യായീകരിച്ച് ബിജെപി യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.
അതേസമയം സന്ദീപ് വാര്യരെ രൂക്ഷമായി വിമർശിച്ച് മോഹൻലാൽ ഫാൻസും രംഗത്ത് എത്തിയിട്ടുണ്ട്. കമന്റുകൾ ഇങ്ങനെ-: “സന്ദീപ് സിനിമ തിയറ്ററിൽ പോയി തന്നെ കാണണം. നോട്ട് നിരോധനത്തെ വെള്ള പൂശാൻ ഉള്ള വ്യഗ്രത മനസിലായെന്ന് ലാൽ ആരാധകൻ കമന്റിലൂടെ വ്യക്തതമാക്കുന്നൂ”
ജീത്തു ജോസഫ് ദൃശ്യം 2 എടുക്കുമെന്നും, അത് വിജയിക്കണമെങ്കിൽ demonetization വേണമെന്നും കാലേ കൂട്ടി കണ്ട ആ മഹാ പ്രതിഭയായ, ത്രികാല ജ്ഞാനി ആയാ ‘ജി’ യുടെ ആ ദീർഖവീക്ഷണം നമ്മൾ കാണാതെ പോവല്ലെന്നും മറ്റൊരു ലാൽ ആരാധകൻ കമന്റിലൂടെ ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു ആരാധകന്റെ കമന്റ് ഇങ്ങനെ-: താങ്കളോടുള്ള എല്ലാ ബഹുമാനവും വച്ച് പറയട്ടെ ഇങ്ങനെ കാര്യങ്ങളെ വളച്ചൊടിക്കരുത്. ഇതിന്റെ ഒക്കെ നന്മയും തിന്മയും എന്താണെന്ന് അനുഭവിച്ചറിഞ്ഞവരാണ് നമ്മളെല്ലാവരും. ചിത്രം റിലീസ് ചെയ്ത അന്ന് ടെലിഗ്രാമിൽ ഒർജിനൽ പ്രിന്റെത്തി ഇതിന് എന്ത് നടപടി കേന്ദ്രം സ്വീകരിച്ചെന്നും മറ്റൊരു ചൂണ്ടിക്കാട്ടുന്നു. അതേസമയം കൂടുതൽ കമന്റുകളും രൂക്ഷമായ ഭാഷയിലാണ്.
സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം . ആദ്യ സിനിമ പോലെ തന്നെ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ .
മലയാള സിനിമ പുതിയൊരു നോർമലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതൽ സിനിമകളെത്തും . ഡിജിറ്റൽ ഇന്ത്യക്ക് നന്ദി.
ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ ഡിമോണിറ്റൈസേഷൻ, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിൻ്റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗ്.
Content Summary Drishyam 2 Rilesew Amazon prime, Sandeep g Facebook post