fbpx

മാംസം കഴിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പറയാനുളള തന്റേടം ഇ ശ്രീധരൻ കാണിക്കുമൊ?; ഏതൊരു മഹത് വ്യക്തിയേയും, നിമിഷ നേരം കൊണ്ട് വിഡ്ഢിത്തം പറയുന്ന നിലയിലേക്ക് എത്തിക്കുന്ന എന്തുതരം മന്ത്രമാണ് ബിജെപിയെന്ന പ്രസ്ഥാനത്തിനുളളതെന്ന് എം.എ നിഷാദ്

തിരുവനന്തപുരം: ബിജെപിയിൽ ചേരുന്നെന്ന പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വിവാദ പരവും പരസ്പര വിരുദ്ധമായ പരാമർശങ്ങൾ നടത്തിയ മെട്രോ മാൻ ഈ ശ്രീധരനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ എംഎ നിഷാദ്.

ഇ ശ്രീധരൻ ബി ജെ പിയിൽ,ചേർന്നു എന്ന വാർത്ത
അറിഞ്ഞപ്പോൾ, പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്ന് ചൂണ്ടിക്കാട്ടിയ നിഷാദ്. കാരണം ആത്യന്തികമായി
അദ്ദേഹമൊരു ബ്യൂറോക്രാറ്റ് ആണെന്നും ബ്യൂറോക്രസിയുടെ,ആത്മാവ് തന്നെ അരാഷ്ട്രീയ വാദമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പാലം പണിയിൽ അഗ്രഗണ്യനായിരിക്കാം അതിൽ ബഹുമാനവുമുണ്ട് എന്നാൽ നാട്ടുകാർ എന്ത് ഭക്ഷിക്കണമെന്ന് അമ്മാവൻ തീരുമാനിക്കണ്ടെന്നും അഭ്യാസം കയ്യിൽ വെച്ചാൽ മതിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

ബീഫ്,ചിക്കൺ,മട്ടൻ,തുടങ്ങിയ മാംസാഹാരം
കഴിക്കുന്ന എല്ലാ സംഘ മിത്രങ്ങൾക്കും സമർപ്പയാമീ എന്നും നിഷാദ് ബിജെപി പ്രധാനമന്ത്രി പ്രവർത്തകരേയും ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. മാംസം കഴിക്കുന്നവരുടെ വോട്ട്,വേണ്ടാ
എന്ന് പറയാനുളള,തന്റേടം ,അമ്മാവൻ
കാണിക്കുമെന്നാണ് കാണെണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

”ശ്രീധരന്റ്റെ ഒന്നാം തിരുമുറിവ്”

മെട്രോമാൻ എന്നറിയപ്പെടുന്ന E ശ്രീധരൻ
ബി ജെ പിയിൽ,ചേർന്നു എന്ന വാർത്ത
അറിഞ്ഞപ്പോൾ,പ്രത്യേകിച്ചൊന്നും തോന്നിയില്ല…കാരണം,ആത്യന്തികമായി
അദ്ദേഹം,ഒരു ബ്യൂറോക്രാറ്റ് ആണ്…
ബ്യൂറോക്രസിയുടെ,ആത്മാവ് തന്നെ
അരാഷ്ട്രീയ വാദമാണ്…
അപ്പോൾ സ്വാഭാവികമായ ചോദ്യം,ഉയരാം,
അദ്ദേഹം ചേർന്നത് ബി ജെ പിയിൽ അല്ലേ?
എന്ന ചോദ്യം…അതെ,ഇത്തരം ആളുകളുടെ
ലാസ്റ്റ് റിസോർട്ടുകൾ,ബി ജെ പി പോലെയുളള,ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ തന്നെ…
ഫ്യൂഡൽ,ചിന്താഗതിയുളള,ഒരു അരാഷ്ട്രീയ
വാദിയായ ബ്യൂറോക്രാറ്റിന് മറിച്ചൊരു തീരുമാനം എടുക്കാൻ കഴിയില്ല…
സംഘപരിവാർ രാഷ്ട്രീയത്തിന്റ്റെ,
കുഴലൂത്തുകാരായി,അവർ മാറുന്നതോടെ
നാളിത് വരെയുളള,അവരുടെ വാക്കും
പ്രവർത്തിയും തമ്മിൽ അജഗജാന്തരമാണ്
എന്ന് മനസ്സിലാകും.
സമീപകാലത്ത്,ബി ജെ പി പാളയത്തിൽ
ചേക്കേറിയ,എല്ലാ ബ്യൂറോക്രാറ്റ്സും,
ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്.
ശ്രീ ഈ ശ്രീധരന്,ഏത് പാർട്ടിയിലും ചേരാനുളള,സ്വാതന്ത്ര്യമുണ്ട്..
അത്,അദ്ദേഹത്തിന്റ്റെ വ്യക്തിപരമായ
ഇഷ്ടാനിഷ്ടങ്ങളാണ്..അതിനെ,ചോദ്യം
ചെയ്യാൻ,ആർക്കും അവകാശമില്ല താനും.

ബി ജെ പിയിൽ ചേർന്ന ശേഷമുളള അദ്ദേഹത്തിന്റ്റെ,ചില വാചകങ്ങൾ,
തന്റ്റെ,മുൻഗാമികളായി,
സംഘപാളയത്തിലെത്തിയ,
സർവ്വശ്രീ കണ്ണന്താനം,സെൻകുമാർ,
ജേക്കബ് തോമസ്സ് തുടങ്ങിയ പ്രഭുക്കളേക്കാൾ,ഒട്ടും മോശമല്ല എന്ന്
പറയാതെ വയ്യ…

ഏതൊരു മഹത്വവൽക്കരിക്കപെട്ട,
വ്യക്തിയേയും,നിമിഷ നേരം കൊണ്ട്
വിഡ്ഢിത്തം,പറയുന്ന നിലയിലേക്ക്,
എത്തിക്കുന്ന എന്ത്,തരം മന്ത്രമാണ്,
ബി ജെ പി എന്ന പ്രസ്ഥാനത്തിനുളളതെന്ന
ന്യായമായ,ഒരിക്കലും,ഉത്തരം കിട്ടാത്ത,
പ്രസക്ത ചോദ്യത്തിന്,ഉത്തരം ലഭിക്കുക
എന്നുളളത് ഒരു മരീചികയാണ്…

ശ്രീധരൻ സാറിന്റ്റെ,കഴിവുകളെ കുറച്ച്
കാണുകയല്ല,മുഖ്യമന്ത്രിയാകാനുളള,
അദ്ദേഹത്തിന്റ്റെ ആഗ്രഹത്തെ,
ആക്ഷേപിക്കുകയുമല്ല…
കുറഞ്ഞപക്ഷം,ഉത്തരേന്ത്യ അല്ല കേരളം
എന്ന,ഒരു തിരിച്ചറിവ്,അദ്ദേഹത്തിനില്ലാതെ
പോയല്ലോ എന്നോർക്കുമ്പോൾ….
”ശ്രീധരന്റ്റെ ഒന്നാം തിരുമുറിവ്”
എന്നല്ലാതെ എന്ത് പറയാൻ…

എല്ലാ സംഘമിത്രങ്ങൾക്കും,ശ്രീധരൻ ഫാൻസ് അസോസിയേഷനും,ശ്രീധരൻ സാറിനും…
ധ്വജ,ധ്വജര,ധ്വജന്തര പ്രണാമം..

”ശ്രീധരന്റ്റെ രണ്ടാം തിരുമുറിവ്”

കൂടുതലൊന്നും,പറയാനില്ല…ശ്രീധരൻ വായ
തുറന്ന് തുടങ്ങി..
സെൻകുമാർ,അവസാനിപ്പിച്ചിടത്ത് നിന്ന്,
ശ്രീധരന്റ്റെ തുടക്കം…

അമ്മാവൻ,സസ്യഭുക്ക് ആണേൽ,അമ്മാവന്റ്റെ,അടുക്കളയിൽ
വേവിച്ചാൽ മതി…ആ പരിപ്പും കൊണ്ട്,
ഇവിടെ,ഈ കേരളത്തിൽ അടുപ്പ് കൂട്ടണ്ട..
വേവാൻ ഇച്ചിരി ബുദ്ധിമുട്ടും…

പാലം പണിയിൽ അഗ്രഗണ്യനായിരിക്കാം
അതിൽ ബഹുമാനവുമുണ്ട്…
നാട്ടുകാർ എന്ത് ഭക്ഷിക്കണമെന്ന്,
അമ്മാവൻ തീരുമാനിക്കണ്ട…
അഭ്യാസം കയ്യിൽ വെച്ചാൽ മതി…

ബീഫ്,ചിക്കൺ,മട്ടൻ,തുടങ്ങിയ മാംസാഹാരം
കഴിക്കുന്ന എല്ലാ സംഘ മിത്രങ്ങൾക്കും
സമർപ്പയാമീ…

പിന്നെ ലൗ ജിഹാദ്…അതൊക്കെ,നാട്ടിൽ
കോമഡിയായി മാറിയ കാര്യമൊന്നും
അമ്മാവൻ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു

Come on Metro man ..pls be updated

NB..മാംസം കഴിക്കുന്നവരുടെ വോട്ട്,വേണ്ടാ
എന്ന് പറയാനുളള,തന്ടേടം,അമ്മാവൻ
കാണിക്കുമെന്നാണ്,എന്റ്റ ഒരിത്..

ധ്വജ പ്രണാമം

Content Summary MA Nishad Facebook post, E Sreedharan

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button