കേന്ദ്രഏജന്‍സികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നവരെ മുന്‍പ് കണ്ടിട്ടുണ്ടാകാം; ഇവിടെ ആ പരിപ്പ് വേവില്ല ഇത് കേരളമാണ്; ബിജെപിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന വികസനത്തിനും ജന ക്ഷേമത്തിനും തടയിടാനായി കേന്ദ്ര ഏജൻസികൾ വന്നാല്‍ അനുവദിക്കില്ലെന്ന് പിണറായി വിജയന്‍. കേരളത്തില്‍ തന്നെ കിഫ്ബി വഴി സംഭരിച്ച പണം ചെലവഴിക്കും. ആര്‍ക്കുവേണ്ടിയാണ് കേന്ദ്രഏജന്‍സികള്‍ ചാടിയിറങ്ങിയതെന്ന് തിരിച്ചറിയാന്‍ ആർക്കും പാഴൂര്‍പടിവരെ പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാന ബിജെപിയും അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ അവര്‍ പറയന്നതിന് മുന്‍പ് തന്നെ വിളിച്ചുപറയുന്ന കോണ്‍ഗ്രസിനേയും സംസ്ഥാനത്ത് തൃപ്തിപ്പെടുത്താനുള്ള രീതിയിലുള്ള അന്വേഷണമല്ല നടത്തേണ്ടതെന്നും മുഖ്യമന്ത്രി പരോക്ഷമായി ചൂണ്ടിക്കാട്ടി.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തോന്നുന്നപോലെ പ്രവര്‍ത്തിക്കാനുള്ള അധികാരം കിട്ടിയവരല്ലെന്ന് ഇനിയെങ്കിലും മനസിലാക്കുന്നത് നല്ലതാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്നവരെ മുന്‍പ് പലപ്പോഴും കണ്ടിട്ടുണ്ടാകാം. ഭയപ്പെടുത്തി സ്വന്തം വരുതിയിലാക്കാന്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളേയും നിങ്ങൾക്ക് പരിചയമുണ്ടാകാം. എന്നാൽ ആ പരിപ്പൊന്നും ഇവിടെ വേവാൻ പോകുന്നില്ലെന്നും. ഇത് കേരളമാണെന്നും. അത്തരം വിരട്ടുകൊണ്ട് ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button