ആശയങ്ങളും, നിർദ്ദേശങ്ങളും, പരാതികളും ഒറ്റ മൗസ് ക്ലിക്കിലൂടെ പങ്കുവെക്കാം; കോവിഡ് ജാഗ്രതയുടെ ഈ കാലത്ത് വിവര സാങ്കേതിക വിദ്യ പ്രയോജപ്പെടുത്തി ഡിജിറ്റല്‍ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ച്; ജോസ് കെ.മാണി

പാല: കോവിഡ് അനന്തരകേരളത്തിൽ പൊതുപരിപാടികളിൽ നേരിട്ടുള്ള സമ്പർക്കത്തിന് നിയന്ത്രണങ്ങൾ നിലനിൽക്കെ. കോവിഡ് ജാഗ്രതയുടെ ഈ കാലത്ത് വിവര സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ പ്രയോജപ്പെടുത്തി ഡിജിറ്റല്‍ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ച് ജോസ് കെമാണി. ഇതുവഴി ജനങ്ങളുടെ പരാതികളും പാലായ്ക്ക് വേണ്ടിയുള്ള വികസന നിർദ്ദേശങ്ങളും ജോസ് കെ മാണിയെ നേരിട്ട് അറിയിക്കാം.

രണ്ട് തരത്തിലാണ് പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുക. ഒന്ന് ഫോൺ വഴിക്കും, മറ്റൊന്ന് ഓൺലൈനായും. 8547222211 എന്ന നമ്പറിൽ ‍ഡയൽ ചെയ്താൽ ഫോണിനെ IVRS നിർദ്ദേശങ്ങളനുസരിച്ച് പരാതികളും നിർദ്ദേശങ്ങളും രേഖപ്പെടുത്താനാകും.

ഫോൺ സൗകര്യം ലക്ഷ്യം വെക്കുന്നത് ഇന്ത്യക്കകത്തുള്ള സാധാനരണക്കാരെ ഉദ്ദേശിച്ചാണ്. തെറ്റായ പരാതി പറയുന്നത് തടയാനും, വിളിച്ചവരെ തിരിച്ചറിയാനും ഉള്ള സൗകര്യത്തിനും വേണ്ടി ഇന്റർനാഷണൽ നമ്പറിൽ നിന്നുള്ള കോളുകൾ ഇതിൽ ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം പുറത്ത് നിന്നുള്ളവർക്ക് വേണ്ടി ഓൺലൈൻ ആയി josekmani.org വെബ്സൈറ്റിലെ ഫോം പൂരിപ്പിച്ച് നൽകി പരാതികളും നിർദ്ദേശങ്ങളും നൽകാം. അങ്ങനെ പരാതി നൽക്കുന്നവരുടെ ഫോൺ നമ്പർ ഉറപ്പ് വരുത്താൻ OTP പോകും. അതുപോലെ നിർദ്ദേശം സമർപ്പിച്ചാൽ ഒരു email കൺഫർമേഷനും പോകും.

പരാതികളിലും നിർദ്ദേശങ്ങളിലും ആവശ്യത്തിന് പുറമെ ആളുകളെ പേര്, സ്ഥലം, ഫോൺ നമ്പർ തുടങ്ങി ചുരുക്കം വിവരങ്ങൾ മാത്രമേ സ്വീകരിക്കുന്നുള്ളൂ.

ഒരു പരാതി അല്ലെങ്കിൽ നിർദ്ദേശം കിട്ടിയാൽ അത് ബാക്ക് എന്റ് സംവിധാനത്തിൽ പട്ടിക രൂപത്തിൽ കിട്ടും. ഒരോ നിർദ്ദേശത്തിന്റെ മുകളിലും ഉള്ള ഒരോ പുരോഗതിയും പരാതി/നിർദ്ദേശത്തിനോട് ചേർത്ത് തന്നെ രേഖപ്പെടുത്താനാവും. അതുവഴി ഒരോ പാരാതിയുടേയും നിർദ്ദേശത്തിന്റേയും പേരിൽ നടപടി സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്താനാവും.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button