
കൊച്ചി: രാജ്യത്തുടനീളം കോവിഡ് വ്യാപനം കൂടിയതോടെ ഓക്‌സിജന്‍ പ്രതിസന്ധി രാജ്യം ചർച്ച ചെയ്യുന്ന സാഹചര്യത്തില്‍. 162 ഓളം ഓക്‌സിജന്‍ പ്ലാന്റുകള്‍ കേന്ദ്രം നിര്‍മ്മിച്ചെന്ന വാദവുമായി ചാനൽ ചർച്ചയിൽ എത്തിയ ബിജെപി നേതാവാനെ പൊളിച്ചടുക്കി മാതൃഭൂമി ചാനൽ അവതാരകന്‍.
ബിജെപിയുടെ സംസ്ഥാന നേതാവ് പി.എസ് ശിവശങ്കറെയാണ് ചാനല്‍ ചര്‍ച്ചയിൽ അവതാരകൻ ഹാഷ്മി പൊളിച്ചടുക്കിയത്. മുപ്പത്തി മൂന്ന് പ്ലാന്റുകള്‍ മാത്രമെ കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളുവെന്നാണ് കേന്ദ്രത്തിന്റെ കണക്കുകളെന്നും അവതാരകൻ ചാനൽ ചർച്ചയിൽ വ്യക്തമാക്കി. തെളിവുകൾ അടക്കം പരാമർശിച്ചാണ് അവതാരകന്‍ ഹാഷ്മി ബിജെപി നേതാവിന്റെ വാദത്തെ പൊളിച്ചടുക്കിയത്.
കടപ്പാട്: മാതൃഭൂമി ന്യൂസ്