fbpx

കേരളം ഇന്ത്യയോട് പറയുന്നു, ഇതൊരു മുഖ്യമന്ത്രി മാത്രമല്ല; ഇതാ ഒരു പ്രധാനമന്ത്രി ; ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം കണേണ്ട പ്രധാനമന്ത്രി; ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് പിണറായി വിജയനെ അഭിനന്ദിച്ച്; ഹരീഷ് പേരടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ 99 സീറ്റ് നേടി ചരിത്ര വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി നടൻ ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേരളം ഇന്ത്യയോട് പറയുന്നു. ഇതൊരു മുഖ്യമന്ത്രി മാത്രമല്ല. ഇതാ ഒരു പ്രധാനമന്ത്രി. ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു

എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാർഡ്യത്തിൻ്റെ ആ വലിയ ചിറകിനടിയിൽ അയാൾ സംരക്ഷിച്ചു…ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത്. ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം…ഇനിയും ഞങ്ങൾ മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

കേരളം ഇന്ത്യയോട് പറയുന്നു…ഇതൊരു മുഖ്യമന്ത്രി മാത്രമല്ല…ഇതാ ഒരു പ്രധാനമന്ത്രി…ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്..പ്രകൃതി ദുരന്തങ്ങൾ,മഹാമാരികൾ,ശബരിമലയുടെ പേരിൽ മനപൂർവ്വം സൃഷ്ടിക്കാൻ ശ്രമിച്ച വർഗ്ഗീയ കലാപം..എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാർഡ്യത്തിൻ്റെ ആ വലിയ ചിറകിനടിയിൽ അയാൾ സംരക്ഷിച്ചു…ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് …ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം…ഇനിയും ഞങ്ങൾ മുന്നോട്ട് തന്നെ പോകും…💪💪💪❤️❤️❤️…ഇൻക്വിലാബ് സിന്ദാബാദ്…

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button