fbpx

10 ഇടത്ത് മത്സരിച്ചു 8 ഇടത്തും തോറ്റു; തൊടുപുഴയിൽ ഭൂരിപക്ഷം പകുതിയായി കുറഞ്ഞു; കടുത്തുരുത്തിയിലെ വിജയം ബിജെപി വോട്ടുകൾ വാങ്ങി.?; പിജെ ജോസഫിന്റെ പാർട്ടി തീർന്നു; കനത്ത തിരിച്ചടിയിൽ തകർന്ന് പിജെ ജോസഫ്

തൊടുപുഴ: കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗം മത്സരിച്ച 10 സീറ്റിൽ എട്ട് ഇടത്തും പാർട്ടി തോറ്റതോടെ ജോസഫിന്റെ രാഷ്ട്രീയ നിലനിൽപ് അപകടത്തിൽ. തൊടുപുഴയിൽ ഇത്തവണ പിജെ ജോസഫ് നേടിയ ഭൂരിപക്ഷം 20259 വോട്ടുകൾ മാത്രമാണ്.

2016ലെ തെരഞ്ഞെടുപ്പിൽ 45587 പരം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് തൊടുപുഴയിൽ പിജെ ജോസഫ് വിജയിച്ചത്. അന്ന് തൊടുപുഴയിൽ ബിജെപി നേടിയത് 28845 വോട്ടുകളാണ്. ഇത്തവണ ബിജെപിക്ക് നേടാനായത് വെറും 21263 വോട്ടുകൾ മാത്രമാണ്. കുറഞ്ഞത് 7582 വോട്ടുകളാണ്.

അതേസമയം കടുത്തുരുത്തിയിൽ വിജയിച്ച ജോസഫ് പക്ഷം നേതാവ് മോന്‍സ് ജോസഫിന് ലഭിച്ച ഭൂരിപക്ഷം 4256 മാത്രമാണ്. കഴിഞ്ഞ തവണ ഇത് 42256 വോട്ടുകൾ ആയിരുന്നു. അന്ന് മണ്ഡലത്തിൽ ബിജെപിക്ക് ലഭിച്ചത് 17536 വോട്ടുകളാണ്. ബിജെപിക്ക് ഇത്തവണ അത് 11670 വോട്ടുകളായി കുറയുകയാണ് ഉണ്ടായത്. 5866 വോട്ടിന്റെ കുറവാണ് മണ്ഡലത്തിൽ ഉണ്ടായത്.

പിജെ ജോസഫിന്റെ കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന പാർട്ടി പദവി കൂടി ഇത്തവണ നഷ്ടമാകും. ഒരു എംപി അല്ലെങ്കിൽ 4 എംഎൽഎമാർ ഒപ്പമുണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയ കക്ഷിക്ക് സംസ്ഥാന പാർട്ടിയെന്ന അംഗീകാരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിക്കു. വെറും 2 സീറ്റ് മാത്രമാണ് ഇത്തവണ ജോസഫിന്റെ പാർട്ടിക്ക് നേടാനായത്.. അത് ജോസഫ് പക്ഷത്തിന്റെ രാഷ്ട്രീയ ഭാവിക്ക് ഏറ്റ വലിയ പ്രഹരം കൂടിയാണ്.

സംസ്ഥാനത്ത് ഒരിടത്തും പോലും ജോസഫ് പക്ഷത്തിന് കരുത്ത് തെളിയിക്കാനോ ആയില്ല എന്നത് കോൺഗ്രസിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം തട്ടകത്തിൽ പോലും കഴിഞ്ഞ തവണ ലഭിച്ച മുന്നേറ്റം ഉണ്ടാക്കനായില്ല എന്നതാണ് ജോസഫ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. പ്രമുഖ നേതാക്കളായ ഫ്രാൻസ് ജോർജ്, തോമസ് ഉണ്ണിയാടൻ എന്നിവർ കനത്ത തോൽവി ഏറ്റുവാങ്ങിയതും പിജെ ജൊസഫിന് വലിയ തിരിച്ചടിയായി.

 

മോൻസ് ജോസഫ് വിജയിച്ചത് ബിജെപി വോട്ടുകൾ വാങ്ങിയാണെന്ന ആരോപണം കടുത്തുരുത്തി മണ്ഡലത്തിൽ സജീവമാണ് സിപിഐഎം കേരള കോൺഗ്രസ് നേതാക്കളും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിക്ക് ഇത്തവണ മണ്ഡലത്തിൽ 5866 വോട്ടിന്റെ കുറവാണ് ഉണ്ടായപ്പോൾ. 4256 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോൻസ് ജൊസഫ് വിജയിച്ചതെന്നതും ശ്രദ്ധേയമാണ്. 79 വയസ് കഴിഞ്ഞ പിജെ ജോസഫിന് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതും. പ്രമുഖ നേതാക്കൾ എല്ലാം തന്നെ തോറ്റതും, വൻ തിരിച്ചടിയാണ്. പാർട്ടിയെ ഇനിയാര് നയിക്കുമെന്നത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ സമ്പന്തിച്ച് വലിയ ചോദ്യം തന്നെയാണ്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button