കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ; പുതിയൊരു തുടക്കത്തിലേക്ക് കാൽവെക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ. മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ.

പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലാൽ പ്രതികരിച്ചത്. .

കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ. സ്നേഹാദരങ്ങളോടെ മോഹൻലാൽ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button