ലക്ഷദ്വീപ് ജനതയുടെ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെയാണ് പുരോഗതിയുടെ ഭാഗമാകുന്നത്; എന്റെ സഹോദരങ്ങൾക്കൊപ്പം; ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി പൃഥ്വിരാജും, ഷൈൻ നിഗവും, സണ്ണി വെയിനും അടക്കമുള്ള നടൻമാരും

കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഏകാധിപത്യ നിയമ പരിഷ്‌ക്കാരങ്ങള്‍ക്കെതിരായി പ്രതിഷേധങ്ങൾ കേരളത്തിൽ അടക്കം ഉയരുന്ന പശ്ചാത്തലത്തിൽ. ദ്വീപ് നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാള ചലച്ചിത്ര നടൻമാരും.

ഫേസ്ബുക്ക് പോസ്റ്റിലൂടെ നടൻ പൃഥ്വിരാജ്, സണ്ണി വെയിൻ, റിമ കല്ലിങ്കൽ, ഷൈൻ നിഗം, ഗീതു മോഹൻദാസ് , സംവിധായകൻ ഉമർ ലുലു അടക്കമുള്ള താരങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചത്.

എന്റെ സഹോദരങ്ങൾക്കൊപ്പമെന്നാണ് നടൻ സണ്ണി വെയ്ൻ കുറിച്ചത്. എങ്ങനെയാണ് ലക്ഷദ്വീപിലെ ജനങ്ങളുടെ സ്വൈര ജീവിതം തടസപ്പെടുത്തിയാൽ വികസനമാകുമെന്ന്
പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ദ്വീപുവാസികളാരും പുതിയ പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച പൃഥ്വിരാജ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശവും ഉന്നയിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button