fbpx

സംഘപരിവാർ സൈബർ അക്രമം; പൃഥ്വിരാജിന് പിന്തുണയറിയിച്ച് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ലക്ഷദ്വീപിൽ കേന്ദ്രം നടത്തുന്ന പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ശക്തമായ എതിർനപ്പ് ദ്വീപ് നിവാസികളിൽ നിന്ന് ഉയരുന്ന പശ്ചാത്തലത്തിൽ. ദ്വീപുകാര്‍ക്ക് സോഷ്യൽ മീഡിയയിൽ കൂടി പിന്തുണയറിയിച്ചതിന്റെ പേരില്‍ പൃഥ്വിരാജിനെതിരെ ആർഎസ്‌എസ് ബിജെപി പ്രവർത്തകർ നടത്തുന്ന സൈബർ ആക്രമണമാണത്തെ അപലപിച്ച് സിപിഐഎം നേതാവും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രന്‍.

എതിർസ്വരങ്ങളെ ഭീഷണിയിലൂടെയും അക്രമണങ്ങളിലൂടെയും ഭയപ്പെടുത്തി അമർച്ച ചെയ്യുന്ന രീതിയാണ് ഫാസിസ്റ്റുകൾ എല്ലാകാലവും സ്വീകരിച്ച് പോന്നിട്ടുള്ളതെന്നും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

എന്നാൽ ചരിത്രത്തിൽ ഒരിക്കലും അവർ വിജയിച്ചിട്ടില്ല. ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ പൃഥ്വിരാജ് നേരിടുന്ന സംഘപരിവാർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രിയ പ്രിഥ്വിക്ക് പിന്തുണയെന്നും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button