fbpx

കരുണാകരനെ പുകച്ച് പുറത്ത് ചാടിച്ചത് കോൺഗ്രസുകാർ; ചെന്നിത്തലയെ പ്രതിപക്ഷസ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ അദ്ദേഹത്തിനെയും ചതിച്ചത് അദ്ദേഹം തന്നെ പാലൂട്ടി വളർത്തിയ കോൺഗ്രസ് നേതാക്കന്മാർ?; ചതിയന്മാരുടെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണോ? കോണ്‍ഗ്രസിനോട് എംവി ജയരാജന്‍

തിരുവനന്തപുരം: എല്ലാ കാലത്തും കോണ്‍ഗ്രസില്‍ ചതിയന്മാര്‍ ഉണ്ടായിരുന്നെന്ന് വ്യക്തമാണെന്നും ചതിയന്മാരുള്ള ഈ പാര്‍ട്ടിയെ എങ്ങനെ വിശ്വസിക്കാന്‍ കഴിയുമെന്ന് എംവി ജയരാജന്‍. 1995 മാർച്ച് 15 ന് പുത്തരിക്കണ്ടം മൈതാനിയിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ നടത്തിയ രാജിക്ക് മുമ്പുള്ള പ്രസംഗത്തിൽ നിന്നാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർത്ത. അന്ന് കരുണാകരൻ പറഞ്ഞത് എന്നെ പിന്നിൽനിന്ന് കുത്തിയത് ചതിയന്മാരായ എന്റെ സഹപ്രവർത്തകരാണ്.

അത് മറ്റാരുമായിരുന്നില്ല ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ്. അന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കരുണാകരനെ പുകച്ച് പുറത്ത് ചാടിക്കാൻ കേരളത്തിൽ അങ്ങോളമിങ്ങോളം പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയും ഹൈക്കമാൻഡിന് പരാതി നൽകുകയും അങ്ങനെ കരുണാകരന്റെ രാജിയിലേക്ക് സംഭവങ്ങൾ എത്തിക്കുകയും ചെയ്തത് ഉമ്മൻചാണ്ടിയടക്കമുള്ളവരായിരുന്നെന്നും സിപിഐഎം നേതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

ചതിയന്മാരുടെ ചരിത്രം വീണ്ടും ആവർത്തിക്കുകയാണോ?
=================

1995 മാർച്ച് 15 ന് പുത്തരിക്കണ്ടം മൈതാനിയിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ നടത്തിയ രാജിക്ക് മുമ്പുള്ള പ്രസംഗത്തിൽ നിന്നാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർത്ത. അന്ന് കരുണാകരൻ പറഞ്ഞത് എന്നെ പിന്നിൽനിന്ന് കുത്തിയത് ചതിയന്മാരായ എന്റെ സഹപ്രവർത്തകരാണ്. അത് മറ്റാരുമായിരുന്നില്ല ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ്. അന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കരുണാകരനെ പുകച്ച് പുറത്ത് ചാടിക്കാൻ കേരളത്തിൽ അങ്ങോളമിങ്ങോളം പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയും ഹൈക്കമാൻഡിന് പരാതി നൽകുകയും അങ്ങനെ കരുണാകരന്റെ രാജിയിലേക്ക് സംഭവങ്ങൾ എത്തിക്കുകയും ചെയ്തത് ഉമ്മൻചാണ്ടിയടക്കമുള്ളവരായിരുന്നു.

ഇപ്പോൾ 2021 ൽ രമേശ് ചെന്നിത്തലയെ പ്രതിപക്ഷസ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ അദ്ദേഹത്തിനെയും ചതിച്ചത് അദ്ദേഹം പാലൂട്ടി വളർത്തിയ കോൺഗ്രസ് നേതാക്കന്മാരാണ് എന്നതാണ് അദ്ദേഹം പറയുന്നത്. ഒരു കാര്യം വ്യക്തമാണ് കോൺഗ്രസിൽ ചതിയന്മാർ എല്ലാ കാലത്തും ഉണ്ടായിരുന്നു. ഈ ചതിയന്മാരുള്ള പാർട്ടിയെ എങ്ങനെ വിശ്വസിക്കാൻ കഴിയും. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പൊരുതുന്നതിനു പകരം അവിടെയും കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള നയം സ്വീകരിക്കുന്ന ഇവരെ എങ്ങനെ വിശ്വസിക്കാൻ പറ്റും. ഇത് അന്നും ഇന്നും കോൺഗ്രസിനെ അലട്ടുന്ന ഒരു മുഖ്യവിഷയമാണ്.

എം വി ജയരാജൻ

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button