രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിൻ്റെ കള്ളപ്പണ ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം തുടരുമെന്ന്; കെടി ജലീൽ

തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎൽഎ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് ഇടത് എംഎൽഎ കെടി ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യമോ തനിക്ക് ഇല്ലെന്നും ജലീൽ എംഎൽഎ പറഞ്ഞു.

അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിൻ്റെ ഹവാല കള്ളപ്പണ ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അതേസമയം ചന്ദ്രികയുടെ പത്രത്തിന്റെ അകൗണ്ടിലുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കൂടുതൽ തെളിവുകള്‍ നല്‍കാന്‍ ഇഡിക്ക് മുന്‍പില്‍ നാളെ ജലീല്‍ ഹാജരാകുമെന്നാണ് സൂചനകൾ. കേസിൽ ഏഴോളം തെളിവുകളാണ് ജലീല്‍ ഇഡിക്ക് കൈമാറാനിരിക്കുന്നതെന്നാണ് സൂചന.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button