ഹിന്ദുത്വ വർഗ്ഗീയവാദത്തിന്റെ മുഖങ്ങളായ സവർക്കർ, ഗോൾവാക്കർ ഉൾപ്പടെയുള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ നിന്നും കണ്ണൂർ സർവ്വകലാശാല പിൻവലിക്കണമെന്ന്; എസ്.എഫ്.ഐ

കണ്ണൂർ: ഹിന്ദുത്വ വർഗ്ഗീയവാദത്തിന്റെ മുഖങ്ങളായ സവർക്കർ, ഗോൾവാക്കർ ഉൾപ്പടെയുള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ നിന്നും കണ്ണൂർ സർവ്വകലാശാല പിൻവലിക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

തിരുവനന്തപുരം -കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ ബ്രണ്ണൻ കോളേജിൽ ആരംഭിച്ച പൊളിറ്റിക്സ് & ഗവർണൻസ് കോഴ്സിലെ ഇന്ത്യൻ പൊളിറ്റിക്ക്‌ തോട്ട്സ് ഭാഗത്തിൽ ദേശീയത എന്ന ടോപ്പിക് പഠിക്കുന്നതിനായി ഹിന്ദുത്വ വർഗ്ഗീയ വാദത്തിൻ്റെ മുഖമായ എം.എസ് ഗോൾവാൾക്കറുടെയും, ഇന്ത്യൻ സ്വാതന്ത്ര സമരത്തെ ഒറ്റ് കൊടുത്ത് ബ്രിട്ടിഷ് സാമ്രാജിത്വത്തിന് മാപ്പപേക്ഷ എഴുതി നൽകിയ വി.ഡി സവർക്കറുടെയും, ദീൻ ദയാൽ ഉപാധ്യായ,ബാൽരാജ് മധോക് ഉൾപ്പടെ ഉള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ലെന്നും എസ്എഫ്ഐ വ്യക്തതമാക്കി.

കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പാഠപുസ്തകങ്ങളെ വർഗ്ഗീയ വത്കരിക്കുവാനും ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തെ വക്രീകരിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്ന് വരുകയാണ്. ഈ സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാല ഈ പാഠഭാഗങ്ങൾ സിലബസിൽ നിന്നും നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ സമരം സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം പ്രസ്താവനയിൽ കൂടി അറിയിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button