ജലീൽ സിപിഎമ്മിന്‍റെ നല്ല സഹയാത്രികൻ; അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടില്ല, ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎമ്മിന്‍റെ നല്ല സഹയാത്രികനാണ് കെ ടി ജലീല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തതമാക്കി. താനൊരിക്കലും ജലീലിനെ തള്ളിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎമ്മിന്‍റെ സഹയാത്രികനായി ജലീല്‍ വീണ്ടും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍

ലീഗ് നേതാവാണ് കുഞ്ഞാലിക്കുട്ടി ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി സ്വീകരിക്കുന്ന നിലപാട് എല്ലാവർക്കും തന്നെ അറിയാം. അവരുമായി ഇടത് പക്ഷത്തിനുള്ള നിലപാടും എല്ലാവർക്കും അറിയാം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സഹകരണ വകുപ്പുണ്ട്. അതിനായി ഇഡി വരേണ്ട കാര്യമില്ലെന്നും. ഇഡി വരികയെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് കെടി ജലീൽ എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്.

ജലീലിനെ സിപിഎം തള്ളിയെന്ന തരത്തിലാണ് പലരും പറഞ്ഞത്. അദ്ദേഹത്തെ സിപിഎം തള്ളിയിട്ടില്ല. ചന്ദ്രികയുമായി ബന്ധപ്പെട്ട വിഷയമാണ് അദ്ദേഹം ഉന്നയിച്ചത്. വ്യാഖ്യാന തല്‍പ്പരരായവര്‍ക്ക് അതിനുള്ള അവസരമാണ് കിട്ടിയത്. അദ്ദേഹം സിപിഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും നല്ല രീതിയിലുള്ള സഹയാത്രികനാണ്. അതിനിയും തുടരുക തന്നെ ചെയ്യും. കെ ടി ജലീല്‍ വ്യക്തി വിരോധം തീർക്കുന്നതായി ആരാണ് കണ്ടിട്ടുള്ളത്? ഞങ്ങളതിനെ അത്തരത്തില്‍ കണ്ടിട്ടില്ല. കൃത്യമായ പരിശോധനാ സംവിധാനം സഹകരണ മേഖലയ്ക്കുണ്ട്. വീഴ്ചകൾ തിരുത്താനുള്ള സംവിധാനവും സഹകരണ മേഖലയ്ക്കുണ്ട് പിണറായി വിജയൻ പറഞ്ഞു

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button