സവര്‍ണ ഹിന്ദുത്വം നടപ്പാക്കാന്‍; ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്ന അജണ്ടയില്‍ ക്രൈസ്തവ സഭകള്‍ പെട്ടുപോകുന്നു; യൂഹാനോൻ മെത്രാപ്പൊലീത്ത

തിരുവനന്തപുരം: സവര്‍ണ ഹിന്ദുത്വം കേരളത്തിൽ നടപ്പാക്കുന്നതിനായി ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന അജണ്ടയില്‍ സംസ്ഥാനത്തെ ക്രൈസ്തവ സഭകളെല്ലാം പെട്ടുപോകുകയാണെന്ന് യൂഹാനോന്‍ മാര്‍ മിലീത്തിയോസ്. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലാണ് ഓര്‍ത്തോഡോക്‌സ് സഭ മെത്രാപ്പോലീത്തയുടെ പരോക്ഷ പ്രതികരണം.

ഒരു സാമൂഹ്യ വിപത്താണ് നര്‍ക്കോട്ടിക്‌സ് , എല്ലാവരെയും അത് ബാധിക്കുന്ന ഒരു പ്രശ്‌നമാണ്, മുസ്‌ലിങ്ങളെയും ഹിന്ദുക്കളേയും കൃസ്ത്യാനികളേയും ഇതൊന്നുമല്ലാത്തവരേയും ബാധിക്കുന്ന പ്രശ്‌നമാണ് ഇത്. എന്നാല്‍ അതിനെ ഒരുമതവുമായി ബന്ധപ്പെടുത്തി വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ഈ സാഹചര്യത്തിൽ ശരിയല്ലെന്നും യൂഹാനോന്‍ മാര്‍ മിലീത്തിയോസ് പറഞ്ഞു.

ജിഹാദെന്നത് ഒരു അറബി വാക്കാണ്, സ്വയശുദ്ധീകരണമെന്നാണ് അത് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ തീവ്രവാദവുമായി ആ വാക്കിനെ ബന്ധപ്പെടുത്തി യാതൊരു തെളിവുകളുമില്ലാതെ അവതരിപ്പിക്കുന്നത് നിലവിൽ ശരിയല്ലെന്നും യൂഹാനോന്‍ മാര്‍ മിലീത്തിയോസ് പറഞ്ഞു.

ഒരിക്കലും ഉപയോഗിച്ചു കൂടാത്തൊരു വാക്കാണ് നാര്‍ക്കോട്ടിക്‌സ് എന്ന വാക്കുമായി ബന്ധപ്പെടുത്തി പറഞ്ഞതെന്നും സഭയുടെ നേതൃത്വത്തിലുള്ള ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ അതിന് വലിയ സ്വീകാര്യത കിട്ടും. പക്ഷേ തെളിവുകളില്ലാതെ പറയരുത്. ഒരിക്കലും ഉപയോഗിച്ചു കൂടാത്ത ഒരു വാക്കാണ് നാര്‍ക്കോട്ടിക്‌സ് എന്ന വാക്കുമായി ബന്ധപ്പെടുത്തി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പശ്ചാലത്തില്‍ ന്യൂനപക്ഷ സമൂഹങ്ങളെ അവഗണിച്ചു കൊണ്ട് സവര്‍ണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എളുപ്പമല്ല, അതിനുള്ള ഒരു വഴി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ഈ പ്രസ്താവനയോട് ആരാണ് ആദ്യം പ്രതികരിച്ചതെന്ന് നോക്കിയാല്‍ മനസിലാകും. ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തിയാണ് ഹിന്ദുത്വ അജണ്ട ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ആ അജണ്ടയില്‍ ക്രൈസ്തവ സഭ പെട്ട് പോകുന്നെന്നും അദ്ദേഹം പറഞ്ഞു.

ധാരാളം ആളുകള്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നുണ്ടെങ്കിലും വേണ്ട വിധത്തിലാണ് ഇത് പ്രതികരിക്കുന്നതെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതില്‍ തങ്ങള്‍ ക്രിസ്ത്യാനികള്‍ക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ നാട്ടില്‍ ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ ഉണ്ടാക്കിയത് ഞങ്ങള്‍ തന്നെയാണ്, ഏറ്റവും കൂടുതല്‍ കുടിയന്മാരെ സൃഷ്ടിച്ചതും ഞങ്ങളാണ്. അതുപോലെ വേറെയും പല കാരണങ്ങളുമുണ്ട് മയക്കുമരുന്നുകള്‍ വ്യാപകമായതിലെന്നും അദ്ദേഹം പറഞ്ഞു.

Video link

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button