ദിവസേന 1 രൂപയ്ക്ക് നിങ്ങളുടെ സംരംഭവും ഡിജിറ്റലാക്കാം; അതിൽനിന്നൊരു മികച്ച വരുമാനവും

ദിവസേന വെറും 1 രൂപ നൽകി നിങ്ങളുടെ ബിസിനസ് സംരംഭം ഡിജിറ്റലാക്കാം. മലയാളിയുടെ സ്വന്തം സംരംഭമായ netwale.com എന്ന പ്ലാറ്റ്ഫോമാണ് കേരളത്തിലെ സംരംഭകർക്കായി മികച്ച അവസരം ഒരുക്കുന്നത്. ഈ കൊമേഴ്സ് വെബ്സൈറ്റ് നിർമിക്കാൻ 15000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചിലവ് വരുമ്പോഴാണ്. വെബ്ഡവലപ്പ് മെന്റിലൊ കോഡിങ്ങിലോ അതൊരുവിദ പരിചയവും ഇല്ലാത്ത ഏതൊരാളുകൾക്കും വെറും രണ്ടുമിനിറ്റുകൾക്കുള്ളിൽ തങ്ങളുടെ സംരംഭത്തിന് അനുയോജ്യമായ രീതിയിലുള്ള വെബ്സൈറ്റുകൾ നിർമിക്കാൻ ആകുന്ന പ്ലാറ്റ്ഫോം നിർമിച്ചിരിക്കുന്നത്.

ബിസിനസ് വിവരങ്ങൾ, കോൺടാക്ട് ഡീറ്റെയിൽസ്, പ്രൊഡക്ടുകളും മറ്റു സേവനങ്ങളും അവയുടെ ഫോട്ടോകളും, വിഡിയോകളും പുതിയ ഓഫറുകളും തുടങ്ങി എല്ലാത്തരം വിവരങ്ങളും നിങ്ങളുടെ വെബ്സൈറ്റിൽ ആഡ് ചെയ്യാം. അതൊടൊപ്പം സ്വന്തം ഡൊമൈനിലേക്ക് ഈ മിനി വെബ്സൈറ്റിനെ കണക്ട് ചെയ്യാനുമാകും എന്ന സൗകര്യവുമടക്കം നിരവധി ഫീച്ചറുകൾ netwale.com ൽ ഒരുക്കിയിട്ടുണ്ട്.

അതോടൊപ്പം ബിസിനസ് ഉടമയ്ക്ക് പ്രതിമാസം ചെറിയൊരു വരുമാനം നേടാനായി 58 ശതമാനത്തിലേറെ കമ്മിഷൻ ലഭിക്കുന്ന റെഫെറൽ പ്രോഗ്രാമുകളും വെബ്സൈറ്റിലുണ്ട്.

ഈ കോവിഡ് മഹാമാരിയിൽ ബിസിനസുകൾ ഓൺലൈൻ ആയി മാറുമ്പോൾ മികച്ച രീതിയിൽ ബിസിനസ് മുന്നോട്ടു കൊണ്ട് പോകാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ കച്ചവടക്കാർക്കും, ചെറുകിട സംരംഭകർക്കും. ദിവസേന ഒരു രൂപ ചിലവിൽ അവരുടെ ബിസിനെസ്സ് ഓൺലൈനിലേക്ക് മാറ്റി ഡിജിറ്റൽ കാലത്തോടൊപ്പം സഞ്ചരിക്കാൻ സഹായമൊരുക്കിയിരിക്കുന്നത് കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്‌ സ്വദേശിയായ സോഫ്റ്റ്‌വെയർ ഡെവലപ്പറും ആസ്‍പയർബീ സോഫ്റ്റ്‌വെയർ ലാബിന്റെ സിഒയുമായ വിനീഷ് രോഹിണിയാണ്.

നെറ്റ്‌വാലേ എന്ന വെബ്സൈറ്റ് വഴി ഏതൊരു സ്ഥാപനങ്ങൾക്കും പ്രൊഫെഷനലുകൾക്കും കേവലം രണ്ടു മിനുട്ടിനുള്ളിൽ ആരുടേയും സഹായമില്ലാതെ സ്വന്തമായി വെബ്സൈറ്റ് നിർമിക്കാൻ സംവിധാനം ഒരുക്കുക യന്ന ആശയമാണ് വിനീഷ് രോഹിണി നടപ്പിലാക്കിയിരിക്കുന്നത്.

എങ്ങനെ വെബ്സൈറ്റ് നിർമിക്കാം എന്ന വീഡിയോ താഴെ കാണാം

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button