“സാമൂഹ്യ അടുക്കളയിലും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സഖാവ്” ; നിതിന മോളെ അനുസ്മരിച്ച് എഎ റഹീം; കുറ്റവാളിക്ക് പരമാവധിശിക്ഷ ലഭിക്കാൻ എല്ലാ നിയമ സഹായവും ഉറപ്പാക്കും

തിരുവനന്തപുരം: പാലായിലെ സെന്റ് തോമസ് കോളേജില്‍ അതിദാരുണമായ രീതിയിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹീം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഹിം അനുശോചനം അറിയിച്ചത്.

ഡിവൈഎഫ്‌ഐയുടെ ഉദയനാപുരം മേഖലാ വൈസ് പ്രസിഡന്റായിരുന്ന നിതിന കോവിഡ് കാലത്ത് തുടങ്ങിയ സാമൂഹ്യ അടുക്കളയിലും അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നുനെന്നും റഹീം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

ബന്ധങ്ങളിൽ വീണ്ടും ചോര പടരുന്നു.
അടുത്ത കാലത്തായി നിരവധി കൗമാരക്കാരാണ് സുഹൃത്തായിരുന്നവരുടെ കൊലക്കത്തിക്ക് ഇരയായത്.ഇന്ന് പാലാ സെന്റ് തോമസ് കോളേജിൽ വച്ചു ഒരു പെൺകൊടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു.

നിതിനാ മോൾ
ഡിവൈഎഫ്ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ്പ്രസിഡന്റ് കൂടി ആയിരുന്നു.സാമൂഹ്യ അടുക്കളയിലും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സഖാവ്.

കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമാണ്.ഭാവിയിൽ സമൂഹത്തിന് തുണയാകേണ്ട,വ്യത്യസ്‌ത മേഖലകളിൽ ശോഭിക്കേണ്ട പ്രതിഭകളാണ് “സുഹൃത്തിന്റെ”ചോരക്കൊതിയിൽ ഇല്ലാതാകുന്നത്.

ഇതൊരു സാമൂഹ്യ പ്രശ്നമാണ്.
യെസ് എന്ന് മാത്രമല്ല,നോ എന്ന് കൂടി കേട്ട് വളരാൻ പുതിയ തലമുറയെ നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
വിജയങ്ങൾ മാത്രമല്ല ജീവിതത്തിൽ,പരാജയങ്ങളും സ്വാഭാവികമെന്ന് കുട്ടികൾ പഠിക്കണം.സാമൂഹ്യ ഇടങ്ങൾ ഇല്ലാതാവുകയും,സംഘർഷ രഹിതമായ അനുഭവങ്ങളിലൂടെ വളർന്നു വരികയും ചെയ്യുന്നകൗമാരം ഇന്ന് സാമൂഹ്യ പ്രശ്നമായി വളരുന്നു.ഒരു നിമിഷം കൊണ്ട്,സ്നേഹിച്ചിരുന്ന സുഹൃത്തിനെ ക്രൂരമായി കൊന്നു തള്ളാൻ മടിയില്ലാത്ത ക്രിമിനൽ മനസ്സുമായി നടക്കുന്നകൗമാരത്തെ നമുക്ക് തിരുത്തിയേ മതിയാകൂ..

ഇനി ഇതുപോലെ ഒരു ദുരന്ത വാർത്തയും ഉണ്ടാകാതിരിക്കട്ടെ.ആൺ പെൺ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ചു പുനർവായന വേണം.ഇഷ്ടമുള്ള ഒരാൾ എന്നാൽ,തന്റെ കയ്യിലെ പാവ അല്ല എന്ന ബോധം കൗമാരക്കാരിൽ വളരണം.

കൊല്ലപ്പെട്ട നിതിനാ മോളുടെ വീട് സന്ദർശിച്ചു.
കുറ്റവാളിക്ക് പരമാവധിശിക്ഷ ലഭിക്കാൻ എല്ലാ
നിയമ സഹായവും ഉറപ്പാക്കും.
നിതിനയ്ക്ക് ആദരാഞ്ജലികൾ.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button