തിരുവനന്തപുരം: മുസ്ലീം ആരാധനാലയങ്ങൾ തകര്‍ക്കുമെന്ന മുദ്രാവാക്യം വിളിച്ച് സംഘപരിവർ ബിജെപി നേതാക്കൾ നടത്തിയ റലി വിവാദമായ പശ്ചാത്തലത്തിൽ.
സംഘപരിവർ സംഘടനകൾക്ക് താക്കീതുമായി ഡിവൈഎഫ്ഐ തലശേരിയിൽ ജാഗ്രതാ സദസുകൾ സംഘടിപ്പിച്ചു. ബിജെപിയ്ക്കുമുന്നിൽ ഒരുകാരണവശാലും കേരളം തലകുനിക്കില്ലെന്നും.
പ്രകോപന മുദ്രാവാക്യം പരസ്യമായി വിളിച്ച് കേരളത്തിലെ മതസൗഹാർദത്തെ പോലും തകർക്കാനാണ് നിലവിൽ ബിജെപി ശ്രമിക്കുന്നതെന്ന് എഎ റഹീം പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളഞ വേട്ടയാടാനും ഭയപ്പെടുത്താനും ബിജെപിയെ അനുവദിക്കില്ലെന്നും
ഡിവൈഎഫ്ഐ വ്യക്തതമാക്കി.
അതേസമയം മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന ഇരപുത്തിയഞ്ചോളം ബിജെപി ആർഎസ്എസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതിയാണ് കേസ്.