
ദുബായ്: പ്രവാസികൾക്കു വേണ്ടിയുള്ള ലോക കേരളസഭയുടെ നടത്തിപ്പുചിലവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന വിവാദങ്ങള്‍ അനാവശ്യമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം.എ യൂസഫലി. സംസ്ഥാനത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് പ്രവാസികളെന്നും.
വിവാദം പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളൊന്നും ഇവിടെ പട്ടിണികിടക്കണവരല്ലല്ലോ എന്നും. അതിൽ പങ്കെടുത്ത ആരും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്ന് വരുന്ന ആളുകളും ഭക്ഷണം കഴിക്കാതെ വരുന്നവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണത്തിനു കണക്കുപറഞ്ഞ് വിവാദങ്ങള്‍ ശ്രിഷ്ടിക്കുന്നത് ശരിയല്ലെന്നും യൂസഫലി പറഞ്ഞു.
ഇന്നലെ മുതലാണ് ഭക്ഷണത്തിന്റെ കണക്കുകളുമായി കേരളത്തിലെ മാധ്യമങ്ങൾ രംഗത്തെത്തിയത്. കേരളസഭയുടെ അംഗസംഖ്യ ഏകദേശം 350 ന് അടുത്താണ്. എംപിമാര്‍ എംഎൽഎമാര്‍ പ്രവാസി പ്രതിനിധികളായ അംഗങ്ങള്‍ അടക്കമാണ് ഇത്. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള യു.ഡി.എഫ് അംഗങ്ങള്‍ പരിപാടിയിൽ നിന്നു വിട്ടുനിന്നു.