
ദുബായ്: രാജ്യത്ത് കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് 25 കോടിയുടെ സഹായം പ്രഖ്യാപിച്ച് ലുലുഗ്രൂപ്പിന്റെ ചെയര്‍മാന്‍ എം.എ യൂസഫ് അലി. കേരളത്തിന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി യൂസഫലി നേരത്തേ 10 കോടിരൂപ സംഭാവന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തിന് 25 കോടി നല്‍കുന്നത്. ഇതോടെ യുസുഫലി 35 കോടി രൂപ പ്രതിരോധത്തിനായി നൽകി രാജ്യത്ത്.
അതേസമയം കേരളത്തിലെ മാസ്‌കുകളുടെ ക്ഷാമം പരിഹരിക്കാനായി ഒരു ലക്ഷം മാസ്‌കുകള യൂസഫ് അലി എത്തിക്കും. മാസ്‌കുകള്‍ ദില്ലിയില്‍ നിന്നാണ് എത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.
കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോളാണ് കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് ആളുകൾ കഴിയുന്ന പോലെ സംഭാവന നൽകാൻ മുഖ്യമന്ത്രി പറഞ്ഞത്. അതിന് പിന്നാലെയാണ് യൂസഫലി 10 കോടി കേരളത്തിന് കെെമാറിയത്. രവിപിള്ളയും കേരളത്തിന് 5 കോടി പ്രഖ്യാപിച്ചിട്ടുണ്ട്
Content Summary: donate 25 cr lulu group m.d m a yousuf Ali