അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എം.എസ്. ധോണി വിരമിച്ചു; ഞെട്ടലോടെ ആരാധകർ


ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എം.എസ് ധോണി വിരമിച്ചു. അദ്ദേഹത്തിന്റെ ഒഫിഷ്യൽ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ അദ്ദേഹം ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു.
ചെന്നൈ സൂപ്പരകിംഗ്സ് വരുന്ന ഐപിഎല്ലിനു മുന്നെ സംഘടിപ്പിച്ച പരിശീലന ക്യാമ്പിലാണ് നിലവിൽ ഇപ്പോൾ ധോണി ഉള്ളത്. ഇതിനിടെയാണ് ആരാധകരെ പോലും ഞെട്ടിച്ച് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗ്ലാദേശിനെതിരെ ഡിസംബർ 2004 23ന് ആയിരുന്നു ചിറ്റഗോങ്ങിൽ മഹിയുടയ അരങ്ങേറ്റം. റണ്ണെടുക്കും മുമ്പേ തന്നെ
ആദ്യ കളിയിൽ റണ്ണൗട്ടായി മടങ്ങിയ ധോണി നിരശനാകതെ പിന്നീടും താളരെ അടുത്ത കളികളിൽ മടങ്ങി വരുന്നതാണ് കാണാനായത്.
20-20 ലോകകപ്പിൽ 2007ൽ- ഇന്ത്യ കിരീടം നേടിയപ്പോൾ ടീമിന്റെ തലപ്പത്ത് ധോണിയായിരുന്നു. ഇതോടെ ഇന്ത്യൻ ക്രിക്കറ്റിലെ റാഞ്ചിക്കാരനായ ധോണി ഏറ്റവും നല്ല ക്യാപ്റ്റനായി വളർന്നതായ് പിന്നീട് കാണാനായത്. 2011ൽ ഏകദിന ലോക കപ്പും ഇന്ത്യ ധോണിക്കു കീഴിൽ നേടി.