ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രവിജയം നേടിയ; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്; മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: ഓസ്ട്രേലിയന്‍ മണ്ണിലെത്തി ആരേയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയന്റെ അഭിനന്ദനം. പ്രമുഖരായ ക്രിക്കറ്റ് താരങ്ങളുടെ പരിക്കുകളും, മുൻപ് ഉണ്ടായ വംശീയാധിക്ഷേപങ്ങളും നേരിട്ടാണ് രാജ്യം വിജയക്കൊടി പറിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യയുടെ ടീമിന്റെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ് ഈ ചരിത്ര വിജയമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 3 വിക്കറ്റിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം നിലനിര്‍ത്തിയത്.