fbpx
NationalTechnology

പബ്ജി അടക്കം കൂടുതൽ ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ചൈനീസ് ബന്ധമുള്ള കൂടുതൽ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. ജനപ്രിയ ആപ്പായിരുന്ന ടിക്ക് ടോക്ക് അടക്കമുള്ള 59 ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പുതിയ നടപടി.

ലോകത്തെ തന്നെ ഏറ്റവും ജനപ്രിയ ഗെയിം ആപ്പായ പബ്ജി അടക്കം 275 മൊബൈൽ ആപ്പുകളുടെ പട്ടികയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നതെന്ന് ദേശീയ പത്രങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പട്ടികയിൽ ഉള്ള ഏതെങ്കിലും ആപ്പുകൾ ഏതെങ്കിലും രീതിയിൽ വ്യക്തികളുടെ,രാജ്യസുരക്ഷ, സ്വകാര്യത, അടക്കമുള്ളതിനെ ബാധിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരികയാണ് ഏതെങ്കിലും വിധത്തിൽ പ്രശ്നങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ നിരോധനം ഏർപ്പെടുത്തുമെന്നാണ് സൂചനകൾ.

Also readകുത്തിത്തിരുപ്പിന് ശ്രമിച്ച ബിജെപി നേതാവ് പെട്ടു! കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം സംസ്‌കരിക്കുന്നത്‌ തടഞ്ഞ ബിജെപി കൗൺസിലർക്കെതിതിരെ കേസെടുത്തു

275 മൊബൈൽ ആപ്പുകളുടെ ഡാറ്റസ്വകാര്യത എത്രത്തോളം ഉണ്ടെന്നു കേന്ദ്രം ഉറപ്പുവരുത്തുകയാണാ. ആളുകളുടെ ഡാറ്റാ ചോർച്ച ഏതെങ്കിലും രീതിയിൽ കണ്ടെത്തിയാൽ ഉടൻ തന്നെ നിരോധനമുണ്ടാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ചില ആപ്പുകൾക്ക് രാജ്യസുരക്ഷയെ കണക്കിലെടുത്ത് നേരത്തെ തന്നെ സർക്കാർ മുന്നറിയിപ്പ് നൽകിയതായി കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ആപ്പ് നിരോധന വാർത്തയോട് കേന്ദ്രം ഇത് വരെ പ്രതികരിച്ചിട്ടില്ല.

ഓർക്കുക: ഈ വാർത്ത ചില ദേശീയ ചാനലുകളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ്.

Source
12
SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close