
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ആപ് നിരോധനം. പബ്ജി അടക്കം 118 മൊബൈൽ ആപ്പുകൾക്കാണ് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. നിരോധിച്ച ആപ്പുകൾ എല്ലാം തന്നെ ചൈനീസ് ബന്ധം ഉള്ളവയാണ്.
ഇതുസംബന്ധിച്ച് ഐടി മന്ത്രാലയം അറിയിപ്പ് ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. പബ്ജി, റൈസ് കിങ്ഡംസ്, ബൈഡു, അടക്കമുള്ള ആപ്പുകളാണ് ഉൾപ്പെടുന്നത്.
ഉപഭോക്താക്കളുടെ വ്യക്തിവിവര ഡേറ്റാസ് ചോർത്തുന്നു. മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്.
ഷെയർ ഇറ്റ്, ടിക്ടോക്, കാംസ്കാനർ, ക്ലബ്ബ് ഫാക്ടറി, ഹലോ, വി ചാറ്റ്, അടക്കമുള്ള 59 ആപ്പുകൾക്കാണ് കഴിഞ്ഞ മാസം കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്.