
തിരുവനന്തപുരം: കാസർഗോഡ് കൊവിഡ് പ്രതിരോധത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും തിരിച്ച വിദഗ്ധ സംഘത്തെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി.
കാസർഗോട്ടേയ്ക്ക് പോയ മെഡിക്കൽ സംഘത്തെ യാത്രയയ്ക്കാൻ മന്ത്രി കെ.കെ ശൈലജ ടീച്ചർ നേരിട്ടെത്തി. മെഡിക്കൽ ടീമിന്റെ പ്രവർത്തനം ത്യാഗപൂർണമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംഘത്താലെഎല്ലാവരേയും മന്ത്രി അഭിനന്ദിച്ച് യാത്രയാക്കിയാണ് മന്ത്രി പോണത്. കാസർകോട്ടെയ്ക്ക് മെഡിക്കൽ കോളജിലെ 28 അംഗ സംഘമാണ് യാത്ര തിരിച്ചിരിക്കുന്നത്. മെഡിക്കൽ കോളജ് ഡെപ്യൂട്ടിസൂപ്രണ്ട് സന്തോഷ് കുമാറാണ് ടീമിനെ നയിക്കുന്നത്. നഴ്‌സുമാരും ഡോക്ടർമാർക്കൊപ്പം വിതക്ത സംഘത്തിലുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതരുളള ജില്ല കാസർഗോഡാണ്. അതേസമയം റാപ്പിഡ്ടെസ്റ്റിന്റെ കൂടുതൽ ഫലങ്ങൾ വൈകിട്ടോടെ പുറത്ത് വിടുമെന്നും മന്ത്രി വ്യക്തമാക്കി.