
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിച്ച് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ബിബിസി ന്യൂസിൽ. ആരോഗ്യ മന്ത്രി അതിഥിയായിയെത്തിയത് ബി.ബി.സി വേൾഡ് ന്യൂസിലെ ലെെവ് ചർച്ചയിലാണ്.
കേരളം കൊവിഡ് പ്രതിരോധത്തിൽ കൈവരിച്ച നേട്ടങ്ങൾ അടക്കം ശെെലജ ടീച്ചർ വിശദീകരിച്ചു. ആരോഗ്യ മന്ത്രിയും ബിബിസിയിലെ അവതാരികയും തമ്മിൽ നടത്തിയ ചർച്ചയുടെ വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശതമായ വീഡിയോകളും റിപ്പോർട്ടുകളും അടക്കം ബി.ബി.സി ചർച്ചയിലൂടെ ലോകത്തിന് തുറന്നു കാട്ടി.
കൊവിഡ് കേസ് ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ കേരളം മുന്നൊരുക്കം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. രോഗനിർണയത്തിന് കേരളം സ്വീകരിച്ച വഴികൾ. കോവിഡ് വ്യാപനം ഏതൊക്കെ രീതിയിൽ തടഞ്ഞു. എങ്ങനെ ഫലപ്രദമായി രോഗത്തെ തടയാം എന്നിങ്ങനെ കേരളം കെെകൊണ്ട നടപടികൾ എല്ലാം ബി.ബി.സിയോട് ചർച്ചയിൽ ശെെലജ ടീച്ചർ വിശദീകരിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ബി.ബി.സി. വേള്‍ഡില്‍ തത്സമയ ചര്‍ച്ചയില്‍#keraladisasterhelpdesk
Dikirim oleh Kerala Disaster Help Desk pada Senin, 18 Mei 2020
Content Summary: Kerala health Minister KK shailaja teacher,on bbc would news