
തിരുവനന്തപുരം: കേരളത്തിൽ കാലവർഷമെത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. മുൻപ് ജൂൺ 5ന് കാലവർഷം സംസ്ഥാനത്ത് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. വരുന്ന 3 ദിവസം കേരളത്തിൽ തുടർച്ചയായ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയത്.
സാധാരണ രീതിയിൽ തന്നെയാണ് ഈ വർഷം മഴ ലഭിക്കുകയെന്നും. കനത്ത മഴ മുൻ വർഷത്തെ പോലെ തന്നെ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യം പ്രവചനാതീതമാണ്. നിലവിലെ സ്ഥിതി കാലാവസ്ഥയിൽ തുടർന്നാൽ കനത്ത മഴയുണ്ടാകില്ലെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം അറബിക്കടലിൽ ഇപ്പോൾ രൂപംകൊണ്ട ന്യൂനമർദ്ദം ഇന്ന് ഉച്ചയോടെ തന്നെ തീവ്ര ന്യൂനമർദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടക്കം മുന്നറിയിപ്പ്.
ഈ ന്യൂനമർദ്ദം ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയിലേക്കും ഗുജറാത്ത് തീരത്തേക്കും എത്തുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായാണ് വരുന്ന 3 ദിവസം കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത കാലവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
സംസ്ഥാനത്ത് തീരദേശ മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 9 ജില്ലകളിൽ കേരള കാലവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കേരളത്തിലെ കടൽ തീരത്ത് നിന്ന് വരുന്ന 48 മണിക്കൂർ ഉൾക്കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Content Summary: Monsoon in Kerala, heavy rain