നിസർഗ ചുഴലിക്കാറ്റ് തീരംതൊട്ടു; മുംബൈയിൽ അടക്കം കനത്ത കാറ്റും മഴയും


മുംബൈ: നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തെത്തി. ഇന്ന് രാവിലെയാണ് തീവ്ര ചുഴലിക്കാറ്റായി ഇത് മാറിയത്. 72 കിലോമീറ്റർ വേഗതയിലാണ് മണിക്കൂറിൽ കാറ്റ് വീശുന്നത്.
മുംബൈ നഗരത്തിൽ അടക്കം കനത്ത മഴയും കാറ്റുമാണ്. വടക്കുകിഴക്ക് ദിശയിൽ അറബിക്കടലൂടെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയ്ക്കുശേഷമാണ് മഹാരാഷ്ട്രയിലേക്ക് വീശിയത്. 120കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് തീരത്ത് എത്തിയപ്പോൾ 72 കിലോമീറ്റർ വേഗം ആയി കുറഞ്ഞു.
തെക്കൻ ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന റായ്ഗഡ് ജില്ലയിലാണ് കാറ്റ് കനത്ത നാശനഷ്ടം വിതയ്ക്കുക. മുംബൈക്ക് പുറമെ, പാൽഗർ, താനെ, ഗുജറാത്തിന്റെ തെക്കൻ മേഖലയിൽ അടക്കം മഴയും കാറ്റും ശക്തമാകും വരും മണിക്കൂറുകളിൽ.
അതേസമയം മുംബൈ വിമാനത്താവളം അടക്കം വെെകിട്ട് 7.30 വരെ അടച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ കടൽ തീരങ്ങളിൽ അടക്കം കടൽവെള്ളം ആഞ്ഞടിച്ച് കരയിൽ കയറി. നടപാലം അടക്കം തകർന്നു. പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകിയിട്ടുണ്ട്. ടെലിഫോൺ ശെവദ്യുതി ലൈനുകൾ തകർന്നിട്ടുണ്ട്.