
അങ്കാറ: ദല്‍ഹി കലാപത്തിൽ പ്രതികരണവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ രംഗത്ത്. ദില്ലിയിൽ നടക്കുന്നത് മുസ്ലിംങ്ങള്‍ക്കെതിരെയുള്ള കൂട്ടക്കൊലയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ”ഇന്ത്യ വ്യാപകമായി കുട്ടക്കൊല നടക്കുന്ന ഒരു രാജ്യമായി മാറിക്കഴിഞ്ഞു. എന്തു കൂട്ടക്കൊല..? മുസ്‌ലിങ്ങളുടെ കൂട്ടക്കൊല,”റജബ് ത്വയ്യിബ് എര്‍ദോഗാന്‍ പറഞ്ഞു. ദില്ലയിൽ മുസ്‌ലിങ്ങളെ അക്രമിച്ച ആള്‍ക്കൂട്ടം ട്യൂഷന് പോയ കുട്ടികളെപ്പോലും തല്ലിച്ചതച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലിയിൽ നടന്ന കലാപപത്തിൽ മരണം 40 നോട് അടുത്തതായാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നൂറുകണക്കിന് ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി വീടുകളും കടകളും അക്രമി സംഘം കത്തിച്ചു. മുസ്ലിങ്ങൾക്ക് നേരെ തിരഞ്ഞ് പിടിച്ച് അക്രമമാണ് ഉണ്ടായത്. നൂറിന് മുകളിൽ അക്രമികൾ അറസ്റ്റിലായി. 48 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് വ്യക്തമാക്കി.