
നിരവധി കൊറോണ രോഗികളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്ന ഇറാനിലെ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ.ഷിറീൻ റൂഹാനി കൊറോണ വൈറസ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസമാണ് ഡോക്ടർ മരണപ്പെട്ടത് ലോകം അറിഞ്ഞത്. വളരേയേറെ അവശയായിട്ടും കയ്യിൽ ഡ്രിപ്പ് ഇട്ട് രോഗിയെ പരിശോധിക്കുന്ന ഡോക്ടറുടെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറൽ ആയി മാറിയിരിന്നു.
ചൈനയ്ക്കു പിന്നാലെ, ഇറ്റലിക്കൊപ്പം കൊറോണ വൈറസ് ഏറ്റവും ബാധിച്ചത് ഇറാനിലാണ്. വേണ്ടത്ര മരുന്നുകളോ ഡോക്ടർമാരോ ആശുപത്രി കിടക്കകളോ ഒന്നുമില്ലാതെ പ്രയാസപ്പെട്ടു ആ രാജ്യം. വെെറസ് ഭീതിയുടെ ഏറ്റവുംവലിയ ഇരയായിരുന്നു പക്ദഷ്ത് എന്ന കൊച്ചുനഗരത്തിലും വേണ്ടത്ര ഡോക്ടർമാരില്ലാത്ത അവസ്ഥയിൽ ആണ്.
മൂന്നു ഷിഫ്റ്റ് അടുപ്പിച്ച് ചെയ്ത എത്രയോ ദിനരാത്രങ്ങൾക്കൊടുവിൽ ആകെ ക്ഷീണിച്ച്, ഡോക്ടർ വളരേയേറെ ക്ഷീണിത ആയിരുന്നിട്ടും ഒരിക്കലും ഡ്യൂട്ടിക്കുവരില്ലെന്ന് ഷിറീൻ പറഞ്ഞില്ല. വീട്ടിൽ കിടക്കുമ്പോൾ പോലും കയ്യിൽ ഡ്രിപ്പ് ഇട്ട് മരുന്ന് കയറിക്കൊണ്ടിരുന്നു. കയ്യിലെ ഐവിയോടെതന്നെ അടുത്ത ദിവസവും ഡോക്ടർ ആശുപത്രിയിലെത്തി.
വളരേയേറേ ക്ഷീണിച്ച അവസ്ഥയിലായിട്ട് കൂടി ഡോക്ടർ കൊറോണ ബാധിതരെ പരിചരിച്ചു. 10 ദിവസം മുൻപ് ഡോക്ടർ ഷിറീനും കൊറോണ രോഗലക്ഷണങ്ങൾ കണ്ടിരുന്നു.
അതിനകം താമസിക്കാതെ തന്നെ ക്ഷീണിതയായ ഡോക്ടറെ സഹപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വിദക്ത ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തന്റെ കഴിവിന്റെ പരമാവധി പ്രയത്നിച്ച ഡോക്ടർ നിരവധി ആളുകളുടെ ജീവൻ രക്ഷിച്ചശേഷമാണ് ഡോക്ടർ മരണത്തിന് കീഴടങ്ങിയത്.
Content highlights: coronavirus, doctor