
ഇറ്റലി: കോവിഡ് വെെറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഒറ്റപട്ട ഇറ്റലിയെ സഹായിക്കാൻ ഡോക്ടർമാരെയും മെഡിക്കൽ ടീമിനേയും അയച്ച് കമ്യൂണിസ്റ്റ് ക്യൂബ. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ലംബാർഡി മേഖലയിലാണ് ക്യൂബൻ മെഡിക്കൽ സംഘം ഇറ്റാലിയൻ അകിക്രിതരുടെ അഭ്യർഥന അനുസരിച്ച് പ്രവർത്തിക്കുക. 1959 ൽ നടന്ന വിപ്ലവത്തിനുശേഷം ലോകത്ത് ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിൽ ആളുകൾക്ക് കെെത്താങ്ങാകാൻ വെളുത്ത കുപ്പായക്കാരുടെ ഡോക്ടർമാർ നഴ്സുമാർ അടക്കമുള്ള സൈന്യത്തെ രക്ഷാ പ്രവർത്തനത്തിനായി ക്യൂബ അയയ്ക്കാറുണ്ട്.
പ്രധാനമായും ക്യൂബ മെഡിക്കൽ സഹായം നൽകി വന്നത് ദരിദ്രരാജ്യങ്ങള്‍ക്കാണ്. ഹെയ്തിയിൽ കോളറ പടർന്നു പിടിച്ചപ്പുഴും., ആഫ്രിക്കയിൽ എബോള പടർന്നപ്പോഴും. രോഗത്തിനെതിരായ പോരാട്ടത്തിൽ മുന്‍നിരയിൽ നിന്നത് ക്യൂബൻ ഡോക്ടർമാരായിരുന്നു. ലോകത്തിലെ മുൻനിര സമ്പന്ന രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിലേക്ക് ക്യൂബൻ മെഡിക്കൽ സംഘം ഇതാദ്യമായാണ് എത്തുന്നത്. കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ വിദഗ്ധരുടെ ആറാമതു സംഘമാണ് ക്യൂബ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്കു കഴിഞ്ഞ ദിവസം പോയത്.
സോഷ്യലിസ്റ്റ് രാജ്യങ്ങളായ നിക്കരാഗ്വ, വെനസ്വേല, ജമൈക്ക, സുറിനാം, ഗ്രനാഡ, എന്നി സ്ഥലങ്ങളിലും കൊറോണയ്ക്കെതിരെ ക്യൂബൻ സംഘം പ്രവർത്തിക്കുന്നുണ്ട്. തങ്ങൾക്ക് രോഗത്തെ ഭയമുണ്ടെങ്ങിവും. വിപ്ലവകരമായ ചുമതല തങ്ങൾക്ക് നിറവേറ്റേണ്ടതുണ്ടെന്നും. ഭയത്തെ ഞങ്ങൾ ഒരു ഭാഗത്തേക്കു മാറ്റിനിർത്തുകയാണെന്നും ക്യൂബൻ മെഡിക്കൽ ടീം തലവൻ രാജ്യാന്തര വാർത്താ ഏജൻസിയോട് പറഞ്ഞു. ഞങ്ങൾ ആരും സൂപ്പർ ഹീറോകളല്ല, റെവല്യൂഷനറി ഡോക്ടർമാരാണെന്നും മെഡിക്കൽ ടീം ഹെഡ് വ്യക്തമാക്കി.
ഇറ്റലിയുടെ ക്ഷേമകാര്യ വിഭാഗം തലവനാണ് ചികിത്സയ്ക്കായി കമ്യൂണിസ്റ്റ് ക്യൂബയുടെ സഹായം അഭ്യർത്ഥിച്ചത്. ലോകത്തിലെ വികസിത രാജ്യങ്ങൾക്ക് പോലും അസൂയയുണ്ടാക്കുന്ന തരത്തിലുള്ള വളർച്ചയാണ് ആരോഗ്യക്ഷേമത്തിൽ കമ്യൂണിസ്റ്റ് ക്യൂബ കൈവരിച്ചത്. കരീബിയൻ രാജ്യങ്ങളൊന്നും കൊറോണയുടെ പശ്ചാത്തലത്തിൽ അടുപ്പിക്കാതിരുന്ന ബ്രിട്ടിഷ് ആഡംബര കപ്പലിനു ക്യൂബയിൽ പ്രവേശനം അനുവദിച്ചത് ലോകത്ത് തന്നെ വലിയ വാർത്തയായി മാറിയിരുന്നു. അറുനൂറിന് മുകളിൽ യാത്രക്കാരാണു കപ്പലിൽ ഉണ്ടായിരുന്നത്. ഇതിന് ക്യൂബയ്ക്കുള്ള നന്ദിയും ബ്രിട്ടൻ അറിയിച്ചിരുന്നു.
Content highlights: Cuban medical team in Italy