
ഡബ്ലിൻ: രാജ്യത്ത് കൊറോണ പടർന്നുപിടിക്കുമ്പോൾ കൊവിഡിനെ നേരിടാൻ ഐറിഷ് പ്രധാനമന്ത്രി ഡോക്ടറായി രംഗത്തേക്ക്. പ്രധാനമന്ത്രിയായ ലിയോ വരദ്കർ കോവിഡിനെ നേരിടുന്നതിനുള്ള ഐറിഷ് മെഡിക്കൽ ടീമിനെ സഹായിക്കാൻ ആഴ്ചയിലൊരു ദിവസം പ്രധാനമന്ത്രിയും ഉണ്ടാകും.
അദ്ദേഹത്തിന്റെ പരിധിയിൽ പെടുന്ന മേഖലകളിൽ ആഴ്ചയിലൊരു തവണ ആരോഗ്യരംഗത്ത് പ്രവർത്തിക്കുമെന്നും സർക്കാർ അറിയിച്ചതായി ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2003-ലാണ് ട്രിനിറ്റി സർവകലാശാലയിൽ നിന്നും ലിയോ വരദ്കർ മെഡിക്കൽ ബിരുദം നേടിയത്. അദ്ദേഹത്തിന്റെ അമ്മ നഴ്സായിരുന്നു. പിതാവ് ഡോക്ടറുമായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടു സഹോദരിമാരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുകയാണ്. അതേസമയം ഐറിഷ് പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
Content Summary: Irish prime Minister LeoVaradkar Rejoins, Register to Work Health Service