
ന്യൂഡൽഹി: ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മുന്നിൽ മുട്ടുമടക്കി മടക്കി ഇന്ത്യ. കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ കയറ്റിയയക്കാന്‍ കേന്ദ്രം തീരുമാനിച്ചു. കോവിഡ് വെെറസ് ബാധയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വീനാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റിമതി ചെയ്യാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
മാനുഷിക പരിഗണന വച്ചാണ് മരുന്നുനല്‍കുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കോവിഡ് മരുന്നിന്റെ കുറവുപരിഹരിക്കാൻ രാജ്യത്ത് കയറ്റുമതി അടക്കം രാജ്യം നിരോധിച്ചിരുന്നു.
ഇതിനെതിരെ ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മരുന്നുനല്‍കിയില്ലെങ്കില്‍ ഇന്ത്യ വൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കയറ്റുമതി നിരോധനം കേന്ദ്ര സർക്കാർ പിന്‍വലിച്ചത്.
അതേസമയം അമേരിക്കക്ക് മരുന്ന് നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.