fbpx
World

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരൻ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

അറ്റ്ലാന്റ: അമേരിക്കയിൽ ഒരു ഒരു കറുത്തവർഗക്കാരൻ കൂടി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പോലീസിന്റെ വെടിയേറ്റ്
റെയ്ഷാർഡ് ബ്രൂക്ക്സ് എന്ന 27കാരനാണ് മരിച്ചത്. ജോർജ് ഫ്ളോയ്ഡിന് നേരെ പൊലീസ് കാട്ടിയ കൊടും ക്രൂരതയ്ക്കെതിരെ പ്രതിഷേധം രൂക്ഷമായിരിക്കെയാണ് പുതിയ ഈ സംഭവം.

അറ്റ്ലാന്റയിലെ റസ്റ്റോറന്റിന്റെ മുന്നിൽ കാർ നിർത്തിയിട്ടതിന്റെ പേരിൽ നടന്ന തർക്കത്തെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തുന്നത്. പോലീസുമായി സംഭവ സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് പോലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച റെയ്ഷാർഡിനെ വെടിവെച്ച് പോലീസ് വീഴ്ത്തിയെന്നാണ് വിശദീകരണം.

അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചതിനെ തുടർന്നാണ് ബ്രൂക്ക്സും പോലീസും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായത്. തുടർന്ന് തോക്ക് തട്ടിപ്പറിച്ച് ഓടിയതെന്നാണ് കണ്ട് നിന്നവർ പറയുന്നത്. തുടർന്ന് പോലീസ് ഇയാൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ആസ്പത്രിയിൽ എത്തിച്ചെങ്കിലും ബ്രൂക്സിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്.

.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close